Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarter Final

ഇ​നി തീ​പാ​റും പോ​രാ​ട്ടം; ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റ് ക്വാ​ർ​ട്ട​ർ ലൈ​ന​പ്പാ​യി

നാ​ഗോ​യ : ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ടി20 ​ക്രി​ക്ക​റ്റി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ക്ര​മ​മാ​യി. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നെ നേ​രി​ടും. ഗ്രൂ​പ്പ് എ​യി​ലെ നേ​പ്പാ​ൾ - അ​ഫ്ഗാ​നി​സ്ഥാ​ൻ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് അ​ഫ്ഗാ​ൻ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ക്വാ​ർ​ട്ട​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.  ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി​യ നേ​പ്പാ​ൾ ക്വാ​ർ​ട്ട​റി​ൽ ശ്രീ​ല​ങ്ക​യെ നേ​രി​ടും. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ൾ​ക്ക് റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ ത​ന്നെ നേ​രി​ട്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്നു. 

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളി​ൽ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ പ്ര​ധാ​ന ടീ​മി​നെ​ത്ത​ന്നെ മ​ത്സ​ര​ത്തി​നാ​യി അ​യ​ച്ചി​രി​ക്കു​ന്ന​ത്. ശ്രേ​യ​സ് അ​യ്യ​ർ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ നി​ര​യി​ൽ സ​ഞ്ജു സാം​സ​ൺ, ജ​സ്പ്രീ​ത് ബും​റ, അ​ഭി​ഷേ​ക് ശ​ർ​മ്മ, വൈ​സ് ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ്മ, ഇ​ഷാ​ൻ കി​ഷ​ൻ, വൈ​ഭ​വ് സൂ​ര്യ​വം​ശി തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Latest News

Corehub Up